First Suggestion for Lockdown was made by K R Gouri Amma 68 years ago
ലോകം ഇന്ന് കൊവിഡ് എന്ന മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒന്നാം തരംഗത്തില്‍ ആദ്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നാം അന്തംവിട്ടിരിന്നിട്ടുണ്ട്. എന്നാല്‍ ഏതാണ്ട് ഏഴ് പതിറ്റാണ്ട് മുമ്പ് അന്നത്തെ തിരുക്കൊച്ചി സംസ്ഥാനത്ത് ആദ്യമായി 'ലോക്ക് ഡൗണ്‍' നിര്‍ദ്ദേശം മുന്നോട്ട് വച്ച ആളാണ് കെആര്‍ ഗൗരിയമ്മ.കോളറയും വസൂരിയും പ്ലേഗും മന്തും എല്ലാം പടര്‍ന്നുപിടിച്ച ആ കാലത്ത് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടുളള കെആര്‍ ഗൗരി എന്ന 33 കാരിയായ ചേര്‍ത്തല അംഗത്തിന്റെ വാക്കുകള്‍ ഇന്നും ചരിത്രത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. 68 വര്‍ഷം മുമ്പ് തിരുക്കൊച്ചി നിയമസഭയില്‍ ഗൗരിയമ്മ നടത്തിയ ആ പ്രസംഗം ഈ കൊവിഡ് കാലത്ത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു